ചാലക്കുടി : പിടികിട്ടാപ്പുള്ളിയെ 12 വര്‍ഷത്തിനുശേഷം പിടികൂടി. മേലൂര്‍ മധുരമറ്റം സ്വദേശി കരുപാത്ര ഷാജി (45) നെയാണ് കൊരട്ടി എസ്.ഐ. സിജോ വര്‍ഗ്ഗീസ് സംഘവും ചേര്‍ന്ന് പാലക്കാട് ജില്ലയില്‍ നിന്ന് പിടികൂടിയത്. 35 ലിറ്റര്‍ ചാരായം കൈവശം വച്ച കേസിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ നാല് അബ്കാരി കേസുകളും പ്രതിയുടെ പേരില്‍ നിലവിലുണ്ട്. പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ പോലീസുകാരായ സി.ആര്.രാജേഷ്, വി.ജി.സ്ററീഫന്‍, ഷെറിന് സി.ബി എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: