പൊന്‍കുന്നം: വഴിയില്‍ക്കിടന്നു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹൈക്കോടതിയില്‍ നിന്നെന്ന വ്യാജേന കാഞ്ഞിരപ്പള്ളി കോടതിയിലേക്ക് വിളിച്ച് കേസിണ്റ്റെ കാര്യങ്ങള്‍ തിരക്കിയ ഗുമസ്തന് പിടിയിലായി. മുണ്ടക്കയം നാലുസെണ്റ്റ് കോളനിയില്‍ പുളിമൂട്ടില്‍ പി.ഐ.ഉമ്മര്‍(35)ആണ് പിടിയിലായത്. കാഞ്ഞിരപ്പള്ളി കോടതിയിലെ ഗുമസ്തനായ ഇയാള്‍ കഴിഞ്ഞ 4ന് വൈകിട്ട് 4.30നാണ് കോടതിയിലേക്ക് വിളിച്ചത്. ഹൈക്കോടതിയില്‍ നിന്നും ആണെന്നും കോടതിയിലെ കേസുകളുടെ പോസ്റ്റിംഗ് തീയതികള്‍ അടക്കമുള്ള കാര്യങ്ങള്‍ അറിയണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സംഭാഷണത്തില്‍ സംശയം തോന്നിയ കോടതി സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പോലീസ് സൈബര്സെല്ലിണ്റ്റെ സഹായത്തോടെ സിമ്മിണ്റ്റെ ഉടമയെ കണ്ടെത്തിയിരുന്നു. മുണ്ടക്കയത്ത് ഓട്ടോ ഡ്രൈവറായ ജിജോ എന്നയാളുടെ പേരിലുള്ള സിമ്മായിരുന്നു ഉമ്മര്‍ ഉപയോഗിച്ചിരുന്നത്. ജിജോയില്‍ നിന്നും അഞ്ച് മാസങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ മുണ്ടക്കയത്തെ ഓട്ടോ സ്റ്റാണ്റ്റില്‍ നിന്നുമാണ് ഉമ്മറിന് ലഭിച്ചത്.ജിജോയുടെ മൊഴിയുടെ അടിസ്ഥനത്തില്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പൊന്‍കുന്നം സി.ഐ ജെ.ഉമേഷ്കുമാര്‍, എസ്.ഐ യു.ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: