കോട്ടയം: വൈദ്യുതി ബോര്‍ഡിണ്റ്റെ കോട്ടയം സെന്‍ട്രല്‍ സെക്ഷനിലെ ലൈന്‍മാനായിരുന്ന സി.ടി.സാബു ജോലിക്കിടെ ഷോക്കേറ്റു മരിക്കാനിടയായതിണ്റ്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചു പിടിക്കുവാന്‍ ശ്രമിച്ചുകൊണ്ട് അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ശ്രമിച്ച വൈദ്യുതി ബോര്‍ഡ് അധികൃതരുടെ നടപടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് സംശയമുളവായിരിക്കുന്ന സാഹചര്യത്തില്‍ ഈ അപകടത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് നിഷ്പക്ഷമായി അന്വേഷിപ്പിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്ന് കേരളാ ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലൈനില്‍ വൈദ്യുതി പ്രവാഹം വിച്ഛേദിച്ചിട്ട് അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി പ്രവാഹമാണ് അപകടകാരണമെങ്കിലും അപ്രകാരം വൈദ്യുതി പ്രവാഹിക്കാനുണ്ടായതിണ്റ്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള യാതൊരന്വേഷണവും ഇനിയും നടന്നിട്ടില്ല. എന്നാല്‍ അതിനുപകരം മരണമടഞ്ഞ ജീവനക്കാരണ്റ്റെ കുടുംബത്തിന് വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ നിയമപ്രകാരം ലഭിക്കേണ്ട അര്‍ഹമായ നഷ്ടപരിഹരം പോലും നിഷേധിക്കത്തക്ക രീതിയില്‍ ഹൃദയാഘാതം മൂലമുണ്ടായ സ്വാഭാവികമരണമാണ് സംഭവിച്ചതെന്ന വാര്‍ത്ത നല്കി മാദ്ധ്യമങ്ങളെയും പൊതുജനങ്ങളെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിച്ച നടപടി അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ പോലും തയ്യാറാകാതെ ഹൃദയാഘാതം മൂലമാണ് ലൈന്മാന് സാബു മരിച്ചതെന്ന് പ്രചാരണം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും വസ്തുതകള്‍ വെളിച്ചത്തു കൊണ്ടുവരണമെന്നും കേരളാ ഇലക്ട്രിസിറ്റി എംപ്ളോയീസ് കോണ്‍ഫെഡറേഷന്‍(ഐഎന്‍ടിയുസി) ആവശ്യപ്പട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: