കെന്നഡി സ്പേസ് സെന്റര്‍: അമേരിക്കന്‍ സ്പേസ് പട്ടില്‍ ദൗത്യങ്ങള്‍ക്ക് അന്ത്യം കുറിച്ച് ബഹിരാകാശ പേടകമായ അറ്റ്ലാന്റിസിന്റെ അവസാന യാത്ര ആരംഭിച്ചു. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഒന്‍പതുമണിയോടെയാണ് അറ്റ്ലാന്റിസിന്റെ ചരിത്രയാത്ര തുടങ്ങിയത്. പന്ത്രണ്ടുദിവസത്തെ പര്യടനത്തിനായി തിരിച്ച പേടകത്തില്‍ നാല് യാത്രക്കാരനുള്ളത്.
മുപ്പതു വര്‍ഷത്തോളം നീണ്ടുനിന്ന നാസയുടെ സ്പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്. യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന അറ്റ്ലാന്റിസിനെ ഇനി മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. നസയുടെ നൂറ്റിപ്പത്തോളം സ്പേസ് ഷട്ടിലുകള്‍ ബഹിരാകാശത്തെത്തിയിട്ടുണ്ട്. ഇവയില്‍ ചലഞ്ചര്‍, കൊളമ്പിയ സ്പേസ് ഷട്ടിലുകള്‍ക്ക് നേരിട്ട ദുരന്തങ്ങള്‍ ലോകത്തെ നടക്കിയിരുന്നു.
അമേരിക്കന്‍ ബഹിരാകാശ യാത്രയുടെ ഒരു യുഗം അവസാനിച്ചിരിക്കുകയാണ്. പക്ഷെ കൂടുതല്‍ സംവിധാനങ്ങളോടെ നമ്മള് മറ്റൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന കാര്യം വിസ്മരിച്ചു കൂടാ, അറ്റ്ലാന്റിസിന്റെ അവസാന യാത്രക്ക് സാക്ഷിയാകാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇതോടൊപ്പം ഇത്തരമൊരു ചരിത്ര നിമിഷത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഇതേ ഷട്ടിലില്‍ മുമ്പ് യാത്ര നടത്തിയിട്ടുള്ള മുതിര്‍ന്ന ബഹിരാകാശ പര്യവേഷകനായ തിര്സ്ക് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം അറ്റ്ലാന്റിസ് പോലെയുള്ള ഒരു ബഹിരാകാശ പേടകം നിര്മാണത്തിലിരിക്കുന്നതായും ഇത് 2016 ഓടുകൂടി പ്രവര്‍ത്തനക്ഷമമാകുമെന്നും നാസ അറിയിച്ചു. ഇത്തരമൊരു സഹചര്യത്തില്‍ അറ്റ്ലാന്റിന് പിന്വാങ്ങുന്നതോടു കൂടി അമേരിക്കയ്ക്ക് ബഹിരാകാശ യാത്രകള്‍ക്കായി റഷ്യയുടെ സൊയൂസ് പേടകത്തെ അശ്രയിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: