ന്യൂയോര്‍ക്ക്: മദ്യത്തിനും, മയക്കുമരുന്നിനുമെതിരായി നടത്തിയ സന്ധിയില്ലാസമരങ്ങളുടെ പേരില്‍ പ്രശസ്തയായ അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബെറ്റിഫോര്ഡ് (93) അന്തരിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ജെറാള്‍ഡ് ആര്.ഫോര്‍ഡിന്റെ ഭര്യയാണിവര്.
2006 ഡിസംബറില്‍ ജെറാള്‍ഡ് ഫോര്‍ഡ് നിര്യാതനായതിനെത്തുടര്‍ന്ന് ബെറ്റി മാധ്യമങ്ങളില്‍ നിന്നകന്ന് കഴിയുകയായിരുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും ആശുപത്രിയില്‍ നിന്നും ബെറ്റിയുടെ മരണം സ്ഥിരീകരിച്ചിറക്കിയ പത്രക്കുറിപ്പ് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1970 കളില്‍ അമേരിക്കന്‍ യുവജനങ്ങള്‍ക്കിടയില്‍ മദ്യലഹരി സംസ്കാരം വ്യാപകമായതിനെത്തുടര്‍ന്ന് ബെറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലഹരി വിമോചന പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: