ജൂബ: ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാന് വിഭജിച്ച് ദക്ഷിണ സുഡാന് എന്ന സ്വതന്ത്രരാഷ്ടം സ്ഥാപിതമായത് ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. ഇതോടെ ദക്ഷിണ സുഡാന് ലോകത്തിലെ 193മതു രാജ്യമായി. പ്രഥമ പ്രസിഡന്റ് സാല്വ കിയര്‍ ഇടക്കാല ഭരണഘടനയില്‍ ഒപ്പുവച്ചു.
പ്രാര്‍ഥന ഗാനങ്ങള്‍ക്കും സൈനിക പരേഡിനും ശേഷം പുതിയ റിപ്പബ്ലിക്കിന്റെ പതാക ഉയര്‍ത്തി. പരമ്പരാഗത വേഷത്തില്‍ തെരുവുകളില്‍ നൃത്തമാടിയും ഗാനങ്ങള്‍ മുഴക്കിയും പുതിയ രാഷ്ട്രത്തിന്റെ പിറവി ദക്ഷിണ സുഡാന് ജനത ആവേശത്തോടെ ഏറ്റുവാങ്ങി.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനൊപ്പം 30 ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നേതാക്കള്‍ പുതിയ റിപ്പബ്ലിക്കിന്റെ ജനനത്തിനു സാക്ഷികളായി. ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ചടങ്ങില്‍ പങ്കെടുത്തു.
രാജ്യം രണ്ടായി വിഭജിക്കണമോ എന്ന ഹിതപരിശോധനയ്ക്കൊടുവിലാണ് പുതിയ രാഷ്ട്രം നിലവില്‍ വന്നത്. കഴിഞ്ഞ ജനുവരിയില്‍ നടത്ത ഹിതപരിശോധനയില്‍ 99 ശതമാനം പേരും അനുകൂലമായാണ് വിധിയെഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: