കറാച്ചി: ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ പങ്കാളിത്തം നല്‍കണമെന്ന പാക് ആവശ്യം ഇന്ത്യ തള്ളി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇജാസ് ഭട്ടാണ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ വിവരം പുറത്തുവിട്ടത്.
ഇരുരാജ്യങ്ങളും ചേര്‍ന്നു സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ വരുമാന വിഹിതം വീതിച്ചെടുക്കുന്ന കാര്യവും പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചിരുന്നു. കായിക ഇനങ്ങളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാന് ആശയം മുന്നോട്ടുവച്ചത്.
2012 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ മുന്നില്‍ കണ്ടാണ് പാക്കിസ്ഥാന് ആവശ്യമുന്നയിച്ചത്. 2009 മുംബൈ ആക്രമണത്തിനു ശേഷമാണ് ഇന്ത്യ- പാക് സംയുക്ത ക്രിക്കറ്റ് മത്സരങ്ങള്‍ വേണ്ടെന്നുവച്ചത്.
ലാഹോര്‍ ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍ മത്സരത്തിനു ശേഷം പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയാണ് ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: