തിരുവനന്തപുരം: കടുത്ത കഫക്കെട്ടും പനിയും ദേഹാസ്വാസ്ഥ്യവും മൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് ബജറ്റ് പ്രസംഗം കേള്‍ക്കാന്‍ നിയമസഭയിലെത്തിയിരുന്നു.
രാവിലെ എട്ടേമുക്കാലോടെ സഭയിലെത്തിയ മുഖ്യമന്ത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ വീണ്ടും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മെഡിസിന് വിഭാഗം മേധാവി ഡോ. ഡാലസിനെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി. അദ്ദേഹം നടത്തിയ പരിശോധനയില്‍ നെഞ്ചില്‍ നല്ല തോതില്‍ കഫക്കെട്ട് ഉണ്ടെന്ന് കണ്ടെത്തി.
രാത്രി പതിനൊന്നരയോടെ മുഖ്യമന്ത്രിയെ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഐ.സി.യുവിലേയ്ക്ക് മാറ്റിയ ഉമ്മന്‍ചാണ്ടിയെ ഇന്ന് വെളുപ്പിന് ഐ.സി.യുവില്‍ നിന്നും വി. ഐ. പി മുറിയിലേയ്ക്കും മാറ്റി. ആന്റിബയോട്ടിക് മരുന്നുകള്‍ ആരംഭിച്ച സ്ഥിതിക്ക് മുഖ്യമന്ത്രിക്ക് കടുത്ത വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രാവിലെ ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി, തനിക്ക് നിയമസഭയില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
മൂന്ന് ദിവസം വിശ്രമിക്കുന്നതാണ് നല്ലതെന്ന് ഉപദേശിച്ചുവെങ്കിലും ഉമ്മന്‍ചാണ്ടി ചെവിക്കൊണ്ടില്ല. തുടര്‍ന്ന് രാവിലെ നിയമസഭയിലേയ്ക്ക് പോയി. ഡോക്ടര്‍മാരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: