Categories: Kottayam

ഖരമാലിന്യ സംസ്കരണ കേന്ദ്രം പ്രവര്‍ത്തന സജ്ജമായില്ല

Published by

എരുമേലി: ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ഉണ്ടാകുന്ന ഖരമാലിന്യങ്ങള്‍ മുഴുവനും സംസ്കരിക്കുന്നതിനായി ഖരമാലിന്യ സംസ്കരണ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ്‌ ഒരു വര്‍ഷമായിട്ടും പ്രവര്‍ത്തന സജ്ജമായില്ല. ജനകീയാസൂത്രണം രണ്ടാം ഘട്ടം പദ്ധതിയിലുള്‍പ്പെടുത്തി മുന്‍ എല്‍ഡിഎഫ്‌ പഞ്ചായത്ത്‌ ഭരണസമിതിയാണ്‌ ലക്ഷങ്ങള്‍ ചിലവഴിച്ച്‌ കവുങ്ങും കുഴിയില്‍ മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മ്മിച്ചത്‌. ആധുനിക സൗകര്യങ്ങളോടു കൂടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കേന്ദ്രത്തിണ്റ്റെ ഉദ്ഘാടനവും ഭരണസമിതിയുടെ അവസാന നാളുകളില്‍ തിടുക്കത്തില്‍ തന്നെ നടത്തുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ നിലവിലുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്ന കൊടിത്തോട്ടത്തെ പ്ളാണ്റ്റിണ്റ്റെ സംസ്കരണത്തോത്‌ കുറഞ്ഞതിണ്റ്റെയും മിക്കപ്പോഴും പ്ളാണ്റ്റ്‌ തകരാറിലാകുന്നതിണ്റ്റെയും അടിസ്ഥാനത്തിലായിരുന്നു പുതിയ മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായത്‌. ൨൫ ലക്ഷത്തോളം രൂപ ചിലവഴിച്ച്‌ നിര്‍മ്മിച്ച ഖരമാലിന്യ സംസ്കരണ കേന്ദ്രം കഴിഞ്ഞ വര്‍ഷം ജൂണ്‍ ൧൦നാണ്‌ അന്നത്തെ വകുപ്പ്‌ മന്ത്രിതന്നെ ഉദ്ഘാടനം ചെയ്തത്‌. എന്നാല്‍ അതിനുശേഷം യാതൊരുവിധ തുടര്‍നടപടികളും അധികൃതര്‍ സ്വീകരിക്കാത്തതാണ്‌ പ്ളാണ്റ്റ്‌ പ്രവര്‍ത്തന സജ്ജമാക്കാത്തതിണ്റ്റെ കാരണമെന്ന്‌ നാട്ടുകാര്‍ പറയുന്നു. മുന്‍ പഞ്ചായത്ത്‌ ഭരണസമിതി കവുങ്ങും കുഴിയില്‍ നിര്‍മ്മിച്ച ഖരമാലിന്യ സംസ്കരണ കേന്ദ്രത്തിന്‌ പകുതി പണി മാത്രമേ നടത്തിയുള്ളൂവെന്ന്‌ യുഡിഎഫ്‌ ഭരണസമിതി പഞ്ചായത്ത്‌ പ്രസിഡനൃ മോളി മാത്യു ജന്‍മഭൂമിയോടു പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ പ്ളാണ്റ്റിണ്റ്റെ തുടര്‍നടപടിക്കായി ൨൦ ലക്ഷം രൂപയുടെ പ്രോജക്ട്‌ വച്ചിരിക്കുകയാണ്‌. പ്ളാണ്റ്റ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ തമിഴ്നാട്‌ കമ്പത്തുള്ള ഒരു പ്ളാണ്റ്റ്‌ സന്ദര്‍ശിച്ചാണ്‌ തുടര്‍ന്നുള്ള പണികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌. പ്ളാണ്റ്റിനായുള്ള പണം കണ്ടെത്തുന്നതിനായി എംഎല്‍എ യെ വിവരം അറിയിച്ചിട്ടുണ്ടെന്നും ധനസഹായത്തിനുള്ള നടപടിയുണ്ടാകുമെന്നും പ്രസിഡണ്റ്റ്‌ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by