Categories: Samskriti

പിതൃകര്‍മം എന്ന പിതൃശ്രാദ്ധം

Published by

പതിനായിരത്തിലധികം വാര്‍ഷങ്ങളായി സചേതനമായി, ഇന്നും ലോകത്തിനം പ്രഭ ചൊരിഞ്ഞുകെണ്ട്‌ നിലകൊള്ളുന്ന ഭാരതീയ സുദൃഢമായ കുടുംബബന്ധം. മാതൃ-പിതൃ-പുത്രീ ബന്ധം ഇതാണ്‌ കുടുംബബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍. ഈ സുദൃഡമായ ബന്ധം സാധ്യമാക്കുന്നതിന്‌ ഉപദേശങ്ങളും ഗ്രന്ഥങ്ങളും നല്‍കിയതുകൂടാതെ പ്രായോഗിക ജീവിത ചര്യയും നമുക്ക്‌ നല്‍കിയവരാണ്‌ ഭാരതീയ ഋഷിവര്യന്മാര്‍.

വൈദിക ഗ്രന്ഥങ്ങളില്‍ വേദാംഗങ്ങള്‍ ഉള്ളതില്‍ അഞ്ചാമത്തെ വേദാന്തമായ കല്‍പശാസ്ത്രത്തിലെ നാല്‌ പ്രധാന ഭാഗങ്ങളില്‍ ഒരുഭാഗമാണ്‌ പിതൃമേധസൂത്രം. നാം അനുഷ്ഠിക്കുന്ന പിതൃകര്‍മ്മങ്ങളെല്ലാം വിവരിക്കുന്നത്‌ പിതൃമേധ സൂത്രത്തിലാണ്‌. ദേശവും കാലവും കര്‍മ്മവും ആധാരമാക്കി വ്യത്യസ്ത ജനങ്ങള്‍ക്ക്‌ അനുഷ്ഠിക്കാവന്ന വിധത്തിലാണ്‌ പിതൃകര്‍മ്മത്തിലെ സദാചാരങ്ങള്‍ രചിച്ചിരിക്കുന്നത്‌. എല്ലാ രീതികളുടെയും സന്ദേശവും ഉദ്ദേശവും ഒന്നുതന്നെയാണ്‌.

ഭാരതീയമായ എല്ലാ ആചാരങ്ങളും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സൂര്യചന്ദ്രന്മാരുടെയും ഭൂമിയുടേയും ഭ്രമണവും പ്രദക്ഷിണവുമാണ്‌ സമയത്തിനും കാലത്തിനും നാം ആധാരമായി എടുത്തിരിക്കുന്നത്‌. എല്ലാ കറുത്തവാവു ദിവസങ്ങളിലും പിതൃക്കള്‍ക്കായി തര്‍പ്പണാധികള്‍ നടത്തുന്നതിന്‌ ഒരുകാരണം ഒരുവിശ്വാസമാണ്‌. ചന്ദ്രമണ്ഡലത്തില്‍ നിന്ന്‌ ഈ ദിവസം നമ്മുടെ പിതൃക്കള്‍ അവരുടെ തലമുറകളെ വീക്ഷിക്കുന്നുവത്രേ. മക്കള്‍ അവരെ ഓര്‍ക്കുന്നുണ്ടോ എന്നായിരിക്കും അവര്‍ ചിന്തിക്കുന്നത്‌. ഈ പിതൃക്കള്‍ക്കും പിതൃദിനം, പിതൃമാസം, പിതൃവര്‍ഷം എന്നിവയുണ്ട്‌. കര്‍ക്കിടക മാസത്തിലെ കറുത്താവാവില്‍ ചന്ദ്രന്‍ സ്വക്ഷേത്രമായ കര്‍ക്കിടരാശിയിലും സൂര്യനും അതേ രാശിയിലും തന്നെയും നില്‍ക്കുന്നു. ഈ പ്രത്യേകതയായിരിക്കാം കര്‍ക്കിടകത്തിലെ കറുത്തവാവിനുള്ളത്‌.

പിതൃകര്‍മ്മത്തിന്‌ ഒരു ഉജ്വലമായ ലക്ഷ്യമുണ്ട്‌. നമുക്ക്‌ ജന്മം നല്‍കിയ നമ്മുടെ ശരീരത്തിലെ യഥാര്‍ത്ഥ ഉടമസ്ഥരായി നമ്മുടെ മാതാപിതാക്കളെയും അവരുടെ മാതാപിതാക്കളെയും അങ്ങനെ പിറകോട്ടുള്ള തലമുറകളെയും സ്മരിക്കുക. അവരോട്‌ ഈ മനുഷ്യരൂപത്തില്‍ ജന്മം തന്നതിന്‌ നന്ദിപറയുക. ആ നന്ദി പ്രകടനം പ്രായോഗിക ആചാരങ്ങളിലൂടെ വളരുന്ന അടുത്ത തലമുറയ്‌ക്ക്‌ കാണിച്ചുകൊടുത്തത്‌ “അച്ഛനമ്മമാര്‍ അവരുടെ അച്ഛനമ്മമാരോട്‌ എത്രത്തോളം സ്നേഹ-ബഹുമാനാദി ബന്ധങ്ങള്‍ ഉള്ളവരായിരുന്നു” എന്നറിയിക്കുക. ഈ ഉജ്ജ്വല ആത്മബന്ധവും ഭൗതിക ബന്ധവും ഉറപ്പിക്കുന്ന ചടങ്ങായി ഇതിനെ വിശേഷിപ്പിക്കാം. ഇവിടെ നാം നല്‍കുന്നത്‌ പിതൃക്കള്‍ സ്വീകരിക്കുന്നതിലല്ല. അവര്‍ സ്വീകരിച്ച്‌ അനുഗ്രഹിക്കണമേ എന്ന്‌ പ്രാര്‍ത്ഥിക്കുന്നതിലാണ്‌ പിതൃകര്‍മ്മം. അരുടെ മക്കള്‍ സത്യം-ധര്‍മ്മം-നീതി ന്യായം ഈ പന്ഥാവിലൂടെ ചലിക്കുന്നുവെന്ന്‌ അവരെ അറിയിക്കുന്നതുകൂടി ഇതിന്റെ സന്ദേശമാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by