Categories: Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

Published by

തിരുവനന്തപുരം: വേതന വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന ഉറപ്പ്‌ സര്‍ക്കാര്‍ പാലിച്ചില്ലെന്ന്‌ ആരോപിച്ച്‌ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ അനിശ്ചിതകാല സമരത്തിന്‌ ഒരുങ്ങുന്നു.

സമരത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി മുതല്‍ സ്വകാര്യ പ്രാക്‌ടീസ്‌ നിര്‍ത്തി വയ്‌ക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു. പണിമുടക്ക്‌ സംബന്ധിച്ച നോട്ടീസ്‌ ഇന്ന്‌ സര്‍ക്കാരിന്‌ നല്‍കുമെന്ന്‌ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അറിയിച്ചു.

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട്‌ നേരത്തെ ഡോക്ടര്‍മാര്‍ പണിമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന്‌ ഒരു മാസത്ത സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആ സമയപരിധി ഇന്ന്‌ അവസാനിക്കും.

ഇതുവരെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായില്ലെന്ന്‌ കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ്‌ അനിശ്ചിതകാല സമരത്തിന്‌ നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by