Categories: Samskriti

രാമദര്‍ശനം

Published by

(തുടര്‍ച്ച)

“വദന്തിരാമം പരമേകമാദ്യം

നിരസ്തമായാഗുണ സംപ്രവാഹം

ഭജന്തി ചാനര്‍ നിശമ പ്രമത്താ:

പരംപദം യാന്തി തതൈവ സിദ്ധാ:”

ലോകത്തിന്റെ മൂലകാരണവും മായാഗുണാദികാര്യങ്ങളെ മറികടന്നവനുമായ രാമന്‍ പരമാത്മ തത്ത്വം തന്നെയാണെന്ന്‌ മഹാന്മാര്‍ അറിയുന്നു. രാമഭക്തിയാല്‍ ആത്മസാക്ഷാത്കാരത്തെ പ്രാപിക്കുകയും ചെയ്യുന്നു അവര്‍. എന്നാല്‍ സ്വകീയമായ മായാശക്തി ബ്രഹ്മചൈതന്യത്തെ മറച്ചതിനാല്‍ പരാമാത്മ ചൈതന്യനാണെന്ന ബോധം പ്രകാശിച്ചില്ല.

“സാ വിദ്യയാ സംവൃതമാത്മസംജ്ഞം” എന്നാല്‍ നാരദമുനി അഭിഷേകതലേന്ന്‌ ചെന്ന്‌ ഓര്‍മ്മിച്ചപ്പോള്‍ സ്വസ്വരൂപാത്മസ്മൃതിയുണ്ടായി.

“ജാനാതി നാത്മനമതഃ പരേണ

സംബോധിതോ വേദ പരാത്മത്വം”

ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമായി ഭഗവാന്‍ ശ്രീപരമേശ്വരന്‍ രാമതത്ത്വപ്പറ്റി പറഞ്ഞു തുടങ്ങി: “വക്തും രഹസ്യം പരമം നിഗൂഢം.” അതിനിഗൂഢവും പരമ രഹസ്യവുമായ ഒന്നാണ്‌ രാമതത്ത്വം. അല്ലയോ ദേവീ ഭക്തിപൂര്‍വ്വം എന്നെ പ്രേരിപ്പിച്ചതിനാല്‍ “വക്ഷ്യേ നമസ്കൃത്യ രഘുത്തമം തേ” ശ്രീരാമനെ നമസ്കരിച്ചുകൊണ്ട്‌ ഞാന്‍ പറയാം.

“രാമ പരമാത്മാ പ്രകൃതേരനാദി ആനന്ദ

ഏകഃ പുരുഷോത്തമോ ഹി.”

രാമന്‍ പരമാത്മസ്വരൂപനും പ്രകൃതി (മായ)യില്‍ എന്ന്‌ വേറിട്ടവനും ആനന്ദസ്വരൂപനും ഏകനും ഉത്കൃഷ്ടപുരുഷനും (പുരുഷോത്തമന്‍) ആകുന്നു.

രാമന്‍ സ്വമായാ ശക്തിയാല്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്‌ ആകാശംപോലെ അതിന്റെ അകത്തും പുറത്തും വ്യാപിച്ചു. “സ്വമായയാ കൃത്സമിദം”, സ്വമായയാ സൃഷ്ടമിദം” എന്ന്‌ ഉറപ്പിച്ചുതന്നെ പറയുന്നു. എന്നിട്ട്‌ “സര്‍വ്വാന്തരസ്ഥോപിനിഗൂഢ ആത്മാ”

സര്‍വ്വഭൂതാന്തരാത്മാവായി നിഗൂഢനായി സ്ഥിതിചെയ്യുന്നു.

“തത്സൃഷ്ട്വ, തദേവാനുപ്രാവിശ തത്‌, ശ്രുതി, കൂടുതല്‍ വ്യക്തമാക്കിയാല്‍ “ഏഷ സര്‍വ്വേഷ്ഠ ഭൂതേഷു ഗൂഢാത്മാ നപ്രകാശതേ ദൃശ്യതേ ത്വഗ്രയാ ബുദ്ധ്യാ സൂക്ഷ്മയാ സൂക്ഷ്മദര്‍ശിഭിഃ – സൂക്ഷ്മ ദര്‍ശികള്‍ക്ക്‌ അനുഭവന്ദ്രൂപേണ അറിയാറാകുന്നു. അങ്ങനെയുള്ള രാമസ്വരൂപത്തിന്‌ അജ്ഞാനത്തിന്റെ സ്വാധീനം ഉണ്ടാകില്ല.

“അവിദ്യാകഥം സ്യാത്പരത പരാത്മനി”. പക്ഷേ മൂഢന്മാര്‍ക്ക്‌ രാമനെക്കുറിച്ച്‌ സത്യമറിയാന്‍ കഴിയില്ല. രാമനെ കേവല മനുഷ്യനായി അവര്‍ കാണുന്നു. സൂര്യനെ അന്ധകാരം ബാധിക്കാത്തതുപോലെ “വിശുദ്ധ വിജ്ഞാന ഘനേ രഘൂത്തമേ അവിദ്യാകഥം ന്യാല്‍.” എന്നാണ്‌ ചോദിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by