Categories: Kasargod

അപ്ഗ്രേഡ്‌ ചെയ്ത സ്കൂളുകളില്‍ പാഠപുസ്തകങ്ങളും അധ്യാപകരുമില്ല

Published by

കാഞ്ഞങ്ങാട്‌: ജില്ലയിലെ അപ്ഗ്രേഡ്‌ ചെയ്ത സ്കൂളുകളില്‍ എസ്‌.എസ്‌.എല്‍.സി ക്ളാസ്സുകളില്‍പോലും പാഠപുസ്തകമെത്തിയില്ല. ഈ വര്‍ഷം മുതല്‍ ഹൈസ്കൂള്‍ ബാച്ച്‌ ആരംഭിച്ച സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം ദുരിതമായിരിക്കുകയാണ്‌. മിക്ക വിഷയങ്ങളിലും താല്‍ക്കാലിക അധ്യാപകര്‍പോലും ഇല്ലാത്ത സ്ഥിതിയാണ്‌. പ്യൂണ്‍, ക്ളാര്‍ക്ക്‌ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്‌. 13 സ്കൂളുകളാണ്‌ ജില്ലയില്‍ അപ്ഗ്രേഡ്‌ ചെയ്തത്‌. ആദ്യവര്‍ഷംതന്നെ ഹൈസ്ക്കൂള്‍ ക്ളാസ്സുകളില്‍ ൬൦ഓളം കുട്ടികള്‍ പ്രവേശനം നേടിയ ജി.എച്ച്‌.എസ്‌ പെര്‍ഡാലയത്തില്‍ അധ്യാപകക്ഷാമവും പുസ്തക വിതരണത്തിലെ കാലതാമസവും കുട്ടികളുടെ പഠനത്തെ ബാധിച്ചുതുടങ്ങി. ആവശ്യത്തിന്‌ കെട്ടിട സൗകര്യങ്ങളോ ഫര്‍ണിച്ചറോ ഇല്ലാത്ത സ്ഥിതിയാണ്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts