തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐ.ജി.ടോമിന് തച്ചങ്കരിയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സസ്പെന്ഷന് കാലാവധി തീരും മുറയ്ക്കു തിരിച്ചെടുക്കും.
എന്‍.ഐ.എ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഈ തീരുമാനം കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. ജൂലായ് പത്തിനാണ് തച്ചങ്കരിയുടെ സസ്പെന്ഷന് കാലാവധി അവസാനിക്കുന്നത്.
എന്നാല്‍ തച്ചങ്കരിക്കെതിരായി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കേസും, അന്വേഷണങ്ങളും തുടരുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് തച്ചങ്കരിയെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്. നിയമത്തിനുള്ളില്‍ നിന്നാണ് പ്രവര്‍ത്തിച്ചതെന്നും, ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് ഉമ്മന്‍ചാണ്ടി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: