ന്യൂദല്‍ഹി: ആധുനിക ഇന്ത്യന്‍ സിനിമയുടെ വഴികാട്ടി മണികൗള്‍ (66) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായ അദ്ദേഹം ഇന്ന് പുലര്‍ച്ചെ ന്യൂദല്‍ഹിയിലുള്ള വസതിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
ചൊവ്വാഴ്ച്ച രാത്രി ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു കാശ്മീരി കുംടുംബത്തില്‍ 1944 ലായിരുന്നു മണി കൗളിന്റെ ജനനം. പ്രമുഖ നടനും സംവിധായകനുമായ മഹേഷ് കൗള്‍ അമ്മാവനാണ്. പ്രമുഖ സംവിധായകന് ഋതിക് ഘട്ടക് മണി കൗളിന്റെ അധ്യാപകനായിരുന്നു.
പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് സിനിമാ സംവിധാനത്തില്‍ ബിരുദം നേടിയ അദ്ദേഹം 1969 ല്‍ ഉസ്കി റോട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. ഈ ചിത്രം ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടി.
1989 ല്‍ മണികൗള്‍ ചെയ്ത സിദ്ധേശ്വരിയെന്ന ഡോക്യുമെന്ററി ദേശീയ പുരസ്കാരം നേടിയിരുന്നു. പിന്നീട് പുറത്തുവന്ന ആസാദ് കാ ഏക് ദിന്, ദുവിധ, ഇഡിയറ്റ് എന്നീ ചിത്രങ്ങളും നിരവധി അംഗീകാരങ്ങളും പ്രേക്ഷക പ്രശംസയും നേടി. നാല് തവണ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയിട്ടുണ്ട്.
1971 ല്‍ ഇരുപത്തൊന്നാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറിയംഗമായിരുന്നു അദ്ദേഹം. ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006 ല്‍ ഓസിയാന്‍ സിനിഫാന്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് വേണ്ടി ചെയ്ത സിഗ്നേച്ചര്‍ ഫിലിമാണ് അദ്ദേഹം അവസാനമായി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: