ന്യൂദല്‍ഹി: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയ്ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം അറിയിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് സംസ്ഥാന പോലീസ് പര്യാപ്തമാണെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
തെലുങ്കാന സമരത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍ ഇല്ലെന്നും പി. ചിദംബരം വ്യക്തമാക്കി. ആന്ധ്രയില്‍ നൂറോളം എംഎല്‍എമാര്‍ രാജിവച്ച പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഭരണം എര്പ്പെടുത്തുന്നതു കേന്ദ്രപരിഗണനയിലുണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭം ക്രമസമാധാന പ്രശ്നമായി വളരുമെന്നു കരുതുന്നില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: