ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസ് സ്റ്റേഷന് പരിസരത്ത് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ആറു പൊലീസുകാര്‍ക്ക് പരിക്കേറ്റു. ബാരമുള്ള ജില്ലയിലെ സോപോര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം.
സ്റ്റേഷന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നു പോലീസുകര്‍ പുറത്തേക്കോടി. ഈ സമയം സ്കൂട്ടറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. പരിക്കേറ്റ നാല് പോലീസുകാരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: