Categories: Kerala

അംബുജം സുരാസു അന്തരിച്ചു

Published by

കോഴിക്കോട്: നാടക നടിയും പൊതുപ്രവര്‍ത്തകയുമായ അംബുജം സുരാസു (അമ്മുവേടത്തി – 66) അന്തരിച്ചു. കോഴിക്കോട് മുക്കം മണാശേരിയിലുള്ള സഹോദരന്റെ വീട്ടില്‍ ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു അന്ത്യം.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. പ്രശസ്ത നാടകപ്രവര്‍ത്തന്‍ സുരാസുവിന്റെ ഭാര്യയാണ് അംബുജം സുരാസു. നാലുപതിറ്റാണ്ടോളം മലയാള നാടകവേദിയില്‍ സജീവമായിരുന്നു.1975ല്‍ മികച്ച നാടകനടിക്കുള്ള സംഗീത നാടക അക്കാഡമി പുരസ്കാരം നേടി.

1963ല്‍ സി.എല്‍. ജോസിന്റെ “മകനേ നിനക്കുള്ള സമ്പാദ്യ’ത്തിലൂടെയാണ് അംബുജം അമേച്വര്‍ നാടകവേദിയിലെത്തിയത്. ആദ്യ പ്രൊഫഷണല്‍ നാടകം കെ.ടി. മുഹമ്മദിന്റെ “സൃഷ്ടി’യാണ്. 2007ല്‍ ഇടശേരിയുടെ “കൂട്ടുകൃഷി’യാണ് അവസാന നാടകം. നെയ്‌ത്തുകാരന്‍ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. സ്ത്രീ വിമോചന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

അംബുജം-സുരാസു ദമ്പതികള്‍ക്ക് മക്കളില്ല. സഹോദരങ്ങള് ‍- എം. അശോകന്‍( റിട്ട. പ്രധാനാധ്യാപകന്‍, മണാശേരി യുപി സ്കൂള്‍), പരേതരായ നാടക നടന്‍ ദാസന്‍, വസുമതി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by