ഖര്‍ത്തൂം: വടക്കു കിഴക്കന്‍ സുഡാന് തീരത്തു ചെങ്കടലില്‍ ബോട്ട് മുങ്ങി 197 പേര് മരിച്ചു. സുഡാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് അഭയാര്‍ത്ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
200 യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ബോട്ടിന് ചെങ്കടലില്‍ വച്ച് തീപിടിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.. തുടര്‍ന്ന് രക്ഷപ്പെടാന്‍ അഭയാര്‍ത്ഥികള്‍ തിരക്ക് കൂട്ടിയതാണ് കൂടുതല്‍ പേര് മരിക്കാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്നു ബോട്ട് ഉടമയെ അറസ്റ്റ് ചെയ്തു. നൈജീരിയ, സൊമാലിയ, എറിത്രിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. കുടിയേറ്റക്കാരെ കടത്തുന്നതിന് പേരു കേട്ടതാണ് സുഡാനിലെ ചെങ്കടല്‍. പ്രധാനമായും സൗദി അറേബ്യ, യെമന്‍ എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്ന് കുടിയേറ്റക്കാരെ കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: