ഇരിങ്ങാലക്കുട: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള ശക്തി നിവാസില്‍ ചേര്‍ന്ന യോഗം രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് സംഘചാലക് പി.കെ. പ്രതാപവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ല ട്രഷറര്‍ ശിവദാസ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം താലൂക്ക് കാര്യവാഹ് പി. ഹരിദാസ് ,നഗര്‍കാര്യവാഹ് എം.യു. മനോജ്, ഖണ്ഡ് കാര്യവാഹ് വി.ശ്യാം, ബാലഗോകുലം താലൂക്ക് സെക്രട്ടറി അയ്യപ്പദാസ് എന്നിവര്‍ പ്രസംഗിച്ചു. ആഗസ്ത് 21ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി സദനം കൃഷ്ണന് കുട്ടി, പി.കെ.പ്രതാപവര്‍മ്മരാജ, കലാനിലയം രാഘവന്, പായ്ക്കാട്ട് ശ്രീധരന് നമ്പൂതിരി, യു.കെ.വിദ്യാസാഗര്‍ (രക്ഷാധികാരി),ശിവദാസ് പള്ളിപ്പാട്ട് (പ്രസിഡണ്ട്), ശ്യാം.വി.(ആഘോഷപ്രമുഖ്), കെ.മനോജ് (സെക്രട്ടറി), എം.യു.മനോജ് (ട്രഷറര്‍), സി.വി. പുരുഷോത്തമന്, ദാസന് വെട്ടത്ത്, സംഗീത രമേഷ്, ഗീത രവീന്ദ്രന്, ജയരാജ് പി.എന്‍.,സരോജനിയമ്മ തെങ്ങില്‍ (വൈസ് പ്രസിഡണ്ട്), ഭരതന് കൊരുമ്പിശ്ശേരി, ഉത്തമന് ടി.ജി, ഷാജന് ഊളക്കാട്, വി.ജി.സ്നേഹന്‍, കണ്ണന് തുറവന്‍കാട്, ഷിബു മഠത്തിക്കര, ശിവദാസന്‍ കാരുകുളങ്ങര (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: