ചങ്ങനാശ്ശേരി: വില്ലേജ് ആഫീസില്‍ ഓഫീസര്‍ എത്താതായിട്ട് ആറുമാസം കഴിഞ്ഞെന്ന് ബിജെപി ടൗണ്‍ സൗത്തുകമ്മിറ്റി കുറ്റപ്പെടുത്തി. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കും, വസ്തുസംബന്ധമായ കാര്യങ്ങള്‍ക്കുമായി ദിനംപ്രതി നൂറുകണക്കിനാളുകള്‍ ഇവിടെയെത്താറുണ്ട്. വാഴപ്പള്ളി വില്ലേജ് ആഫീസര്‍ ആഴ്ചയില്‍ രണ്ടു ദിവസം ഇവിടെയെത്താറുണ്ടെങ്കിലും കാര്യങ്ങള്‍ പലതും സാധിക്കാതെ ജനങ്ങള്‍ വലയുകയാണ്. ആവശ്യത്തിനു മറ്റു ജീവനക്കാരും കുറവാണ്. രാവിലെ എത്തുന്നവര്‍ വൈകുന്നേരം വരെ വില്ലേജാഫീസറെയും കാത്ത് നിരാശരായി മടങ്ങിപ്പോകേണ്ടുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. അടിയന്തിരമായി വില്ലേജ് ആഫീസറെ ഇവിടെ നിയമിക്കണമെന്ന് ബിജെപി ടൗണ്‍ സൗത്തു കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ് പി.പി.ധീരസിംഹന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്റ്റ് എന്‍.പി.കൃഷ്ണകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.സുരേന്ദ്രനാഥ്, സുധാ ജയചന്ദ്രന്, അശ്വതി കുട്ടപ്പന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: