Categories: Kerala

ഗോസേവാസമിതി ഋഷഭങ്ങളെ നടയിരുത്തി

Published by

പാലക്കാട്‌: വടക്കന്തറ ശ്രീതിരുപുരയ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഗോസേവാസമിതിയുടെയും ചണ്ഡാലഭിക്ഷുകി സേവാസമിതിയുടെയും ആഭിമുഖ്യത്തില്‍ ഗോപൂജ, ഋഷഭപൂജ എന്നിവയോടെ നടയിരുത്തല്‍ ചടങ്ങ്‌ നടന്നു. വിശ്വമംഗള ഗോഗ്രാമയാത്രയെ തുടര്‍ന്ന്‌ നാടന്‍ പശുക്കളുടെ വംശവര്‍ധനവ്‌ എന്ന ആശയം മുന്‍നിര്‍ത്തിയാണ്‌ ഗോസേവാ സമിതി നടയിരുത്തല്‍ ചടങ്ങ്‌ നടത്തിയത്‌.

നാടന്‍ പശുക്കളുടെ വംശനാശം വരാതെ സംരക്ഷിക്കുന്നതിനും ശുദ്ധമായ പാല്‍ ഉല്‍പന്നങ്ങളും ലഭിക്കുന്നതിനും ഹൈന്ദവര്‍ വീടുകളില്‍ നാടന്‍ ഗോക്കളെ വളര്‍ത്തണമെന്നും വീട്ടിലെ ഒരംഗത്തെ പോലെ സംരക്ഷിക്കണമെന്നും ദയാനന്ദാശ്രമ മഠാധിപതി കൃഷ്ണാനന്ദസ്വാമി കാളകളെ നടയിരുത്തല്‍ ചടങ്ങ്‌ ഉദ്ഘാടനം നിര്‍വഹിച്ച്‌ പറഞ്ഞു.

നാടന്‍ കാളകളായ കൃഷ്ണ (കര്‍ണാടക), കാങ്കായം (തമിഴ്‌നാട്‌) എന്നീ ഇനത്തില്‍പ്പെട്ട കാളകളെയാണ്‌ നടയ്‌ക്ക്‌ ഇരുത്തിയത്‌. കൂടുതല്‍ നാടന്‍ പശുക്കളെ വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി മാതൃകാപരമായ ഗോശാല ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ഗോസേവാസമിതി സംസ്ഥാന സെക്രട്ടറി എ.ജയകുമാര്‍, ആര്‍എസ്‌എസ്‌ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കെ.സുധീര്‍, ചണ്ഡാലഭിക്ഷുകി സേവാസമിതി പ്രസിഡന്റ്‌ പി.അച്യുതാനന്ദന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ വി.നടേശന്‍, ക്ഷേത്രം മേല്‍ശാന്തി ഉണ്ണി നമ്പൂതിരി, ഗോസേവാസമിതി ഭാരവാഹികളായ സുകുമാരമേനോന്‍ പി.അരവിന്ദാക്ഷന്‍, എസ്‌.കെ.നായര്‍ എന്നിവര്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by