തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്ന് കണ്ടെടുത്തത് നിധിയല്ലെന്നും പത്മനാഭസ്വാമിക്ക് രാജാക്കന്മാര് സമര്‍പ്പിച്ച കാണിക്കയാണെന്നും സുപ്രീംകോടതി നിരീക്ഷകന് സി.എസ് രാജന് പറഞ്ഞു.
കണ്ടെടുത്ത വസ്തുക്കളുടെ മൂല്യം നിശ്ചയിച്ചിട്ടില്ല. മൂല്യത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണ്. അടുത്തനിലവറ തുറക്കുന്ന കാര്യം എട്ടാം തിയതി തീരുമാനിക്കുമെന്നും സി.എസ് രാജന് കൊച്ചിയില്‍ പറഞ്ഞു.
നാല് നിലവറകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ തന്നെ സമ്പത്ത് ഒരു ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: