ഹൈദ്രാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു ദിവസത്തെ ബന്ത് ജനജീവിതം സ്തംഭിച്ചു.
സ്കൂളുകളും, കടകമ്പോളങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. റോഡ് ഗതാഗതത്തെയും ബന്ത് സാരമായി ബാധിച്ചു. തൊലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 8,9 തീയതികളില്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീവണ്ടി തടയല്‍ പ്രക്ഷോഭത്തിനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
ബന്തിനെ വകവയ്ക്കാതെ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങള്‍ സമരാനുകൂലികള്‍ തടയുകയും ചെയ്തു. പലിയിടത്തും സമരക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. തെലുങ്കാന മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിക്ക് പിന്നാലെയാണ് 48 മണിക്കൂര്‍ ബന്ദ് ആചരണം.
രാജിവച്ച എം.പി.മാരെല്ലാം കോണ്‍ഗ്രസ്സുകാരാണ്. എം.എല്‍.എ.മാരില്‍ 11 മന്ത്രിമാരുള്‍പ്പെടെ 39 പേര് കോണ്‍ഗ്രസ് അംഗങ്ങളും 34 പേര് തെലുങ്കുദേശം അംഗങ്ങളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: