ഉഴവൂറ്‍: സെണ്റ്റ്.സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്യുന്നത് തടഞ്ഞ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പത്തംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചു മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ജിത്തു തോമസിനെ കൂത്താട്ടുകുളം സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രേവശിപ്പിച്ചു. സംഭവത്തില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളായ സ്റ്റാലു തോമസ്, ആണ്റ്റോ എബ്രാഹം, നിധീഷ് അഗസ്റ്റിന് എന്നിവരെ കോളേജില്‍ നിന്നും അന്വേഷണ വിധേയമായി പ്രിന്‍സിപ്പാള്‍ സസ്പെന്‍ഡ് ചെയ്തു. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനിയെ വരാന്തയില്‍ തടഞ്ഞു നിര്‍ത്തി പാട്ടുപാടിക്കാന്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശ്രമത്തെയാണ് ചോദ്യം ചെയ്തതെന്ന് ജിത്തു പ്രിന്‍സിപ്പളിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: