Categories: World

ബാല്‍താക്കറെയെ ഉപയോഗിച്ച്‌ ഐഎസ്‌ഐ മുതലെടുക്കാന്‍ ശ്രമിച്ചെന്ന്‌ ഹെഡ്ലി

Published by

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരു ധനസമാഹരണ പരിപാടിക്കായി ശിവസേന നേതാവ്‌ ബാല്‍ താക്കറെയെ ലഷ്കറെ തൊയ്ബ ക്ഷണിക്കാനാഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം ഐഎസ്‌ഐക്ക്‌ ഗുണകരമാവുമെന്ന്‌ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കലും അദ്ദേഹത്തെ വധിക്കാന്‍ ആസൂത്രണം നടത്തിയിട്ടില്ലെന്നും ബോംബെ ഭീകരാക്രമണകേസില്‍ പിടിയിലായ പാക്‌ അമേരിക്കന്‍ ഭീകരന്‍ ഡേവിഡ്‌ ഹെ്ഡലി വെളിപ്പെടുത്തി.

മറ്റ്‌ ലഷ്കറെ തൊയ്ബ അംഗങ്ങളുമായുള്ള സംഭാഷണ മധ്യേ ശിവസേനാ തലവനെ കൊല്ലുന്നകാര്യം തമാശക്കായി സൂചിപ്പിച്ചിരുന്നുവെന്ന്‌ ഹെഡ്ലി സമ്മതിച്ചു.

ലഷ്കറെ തൊയ്ബ ആളുകളെ വധിക്കുന്നതിനെക്കുറിച്ച്‌ തമാശ പറയുമോ എന്ന ചോദ്യം തഹാവൂര്‍ ഹുസൈന്‍ റാണയുടെ ചിക്കാഗോ വിചാരണവേളയില്‍ ഹെഡ്ലിയോട്‌ ചോദിച്ചിരുന്നു. പറയും എന്നായിരുന്നു ഹെഡ്ലിയുടെ മറുപടി. ശിവസേനയിലുള്ള തന്റെ സ്നേഹിതന്‍ രാഗരീശനെ ബന്ധപ്പെട്ട്‌ ബാല്‍താക്കറയെ അമേരിക്കയിലേക്ക്‌ കൊണ്ടുവരാനും വധിക്കാനമുള്ള പദ്ധതിയെക്കുറിച്ചായിരുന്നു ചോദ്യം.

അവര്‍ ആളുകളെ കൊല്ലുകയും കൊല്ലുന്നതിനെക്കുറിച്ച്‌ തമാശ പറയുകയും ചെയ്യുമെന്നായിരുന്നു ഹെഡ്ലി വിശദീകരിച്ചത്‌.

ബാല്‍താക്കറെ അമേരിക്കയില്‍ ചെന്നിരുന്നെങ്കില്‍ സ്ഫോടനാത്മകമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അമേരിക്ക ഒരു ഭീകരനെ സ്വീകരിക്കുന്ന എന്ന വിധത്തില്‍ ഐഎസ്‌ഐക്ക്‌ പ്രചരിപ്പിക്കാനാകുമായിരുന്നു.

താക്കറെയെ കൊണ്ടുവരാന്‍ ഇത്രയേറെ സമയവും പ്രയത്നവും ചെലവഴിച്ചശേഷം നിങ്ങള്‍ അദ്ദേഹത്തെ വധിക്കില്ലേ എന്ന്‌ അഭിഭാഷകന്‍ ചോദിച്ചു. വധിക്കാന്‍ പരിപാടി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തില്‍ നിന്ന്‌ കുറെ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നതായും ഹെഡ്ലി അറിയിച്ചു. അവരുടെ സംഘടനക്ക്‌ ഇന്ത്യയില്‍ വലിയ സ്വാധീനമുള്ളതുകൊണ്ട്‌ സംഘടനയിലേക്ക്‌ ആഴത്തില്‍ കയറാനും ഞങ്ങളാഗ്രഹിച്ചു.

എന്തായാലും ശിവസേനയുടെ നിധി സ്വരൂപണ പരിപാടി നടന്നില്ല. താക്കറെയെ കൊല്ലാനല്ല മറിച്ച്‌ സംഘടനയെ നശിപ്പിക്കാനായിരുന്നു തങ്ങളുടെ പരിപാടിയെന്ന്‌ ഹെഡ്ലി കോടതിയെ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by