Categories: Kottayam

റൗണ്ടാന പൊളിച്ചിട്ടും ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല; എരുമേലി ടൗണ്‍ ഡ്രൈവര്‍മാരെ വട്ടംകറക്കുന്നു

Published by

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ടൗണിലെ ഗതാഗത നിയന്ത്രണ സംവിധാനത്തിണ്റ്റെ മറവില്‍ റൗണ്ടാന പൊളിച്ചു നീക്കിയിട്ടും പകരം ട്രാഫിക്‌ ഐലണ്റ്റ്‌ വന്നില്ല. എരുമേലി ടൗണിണ്റ്റെ ഹൃദയഭാഗത്തെ റൗണ്ടാന ഡ്രൈവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതിണ്റ്റെ പേരിലാണ്‌ ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തില്‍ വച്ച്‌ പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. എന്നാല്‍ നാല്‌ സംസ്ഥാന പാതകള്‍ വന്നുചേരുന്ന സ്ഥലത്ത്‌ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക്‌ ഐലണ്റ്റ്‌ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം മാത്രം പൊതുമാരാമത്ത്‌ നടപ്പാക്കിയില്ല. വലുതും ചെറുതുമായി വരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ എതിലേ -എങ്ങിനെ പോകണമെന്നറിയാതെ ഡ്രൈവര്‍മാരെ ടൗണില്‍ വട്ടം കറക്കുന്ന രീതിയിലേക്കാണ്‌ ഇത്‌ എത്തിച്ചിരിക്കുന്നത്‌. കഴിഞ്ഞ സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ്‌ യുദ്ധകാലാടിസ്ഥാനത്തിലാണ്‌ റൗണ്ടാന പൊളിച്ചതും തത്സ്ഥാനത്ത്‌ ടാറിംഗ്‌ നടത്തിയതും. എന്നാല്‍ അടുത്ത സീസണ്‍ ആരംഭിക്കാന്‍ വെറും ൩ മാസം ശേഷിക്കെ ഐലണ്റ്റ്‌ സ്ഥാപിക്കുന്നതിനുള്ള യാതൊരു നീക്കവും കാണുന്നില്ലെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. അവലോകന യോഗത്തില്‍ വച്ച്‌ ആരോ പറയുന്നതു കേട്ട്‌ റൗണ്ടാന പൊളിച്ചു നീക്കീയവര്‍ പകരം സംവിധാനമൊരുക്കാന്‍ ഇതുവരെ കയ്യാറാകാതിരിക്കുന്നതില്‍ സംശയിക്കേണ്ടതായ സാഹചര്യം ഉണ്ടാകുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം. കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-റാന്നി-പമ്പ സംസ്ഥാന പാതകളില്‍ നിന്നും വരുന്ന വാഹനങ്ങളുടെ സ്വാഭാവികമായ നിയന്ത്രണമായിരുന്നു റൗണ്ടാനക്കുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ വരുന്ന വാഹനങ്ങള്‍ തോന്നിയപടി കയറി പോകുകയും വളവുകള്‍ തിരിച്ച്‌ അപകടങ്ങള്‍ വരുത്തി വയ്‌ക്കുന്നതും പതിവായിത്തീര്‍ന്നിരിക്കുകയാണ്‌. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയുടെ അദ്ധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ വച്ചാണ്‌ ഇത്തരത്തിലുള്ള രണ്ടു തീരുമാനങ്ങളും എടുത്തത്‌. എന്നാല്‍ ഒരു കാര്യം രണ്ടാമതൊന്നു പറയാതെ തന്നെ പൊതുമരാമത്തു ഭംഗിയായി ചെയ്തു. പക്ഷേ രണ്ടാമത്തെ കാര്യം മാത്രം മറന്നു പോയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിനു വാഹനങ്ങള്‍, ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍, സാധാരണ സമയത്ത്‌ നൂറുകണക്കിനു വാഹനങ്ങളും-യാത്രക്കാരും അങ്ങനെ വികസനമില്ലായ്മയില്‍ നിന്നും വീര്‍പ്പുമുട്ടുന്ന ടൗണിലെ ഡ്രൈവര്‍മാരുടെ ഏക ആശ്രയമായിരുന്ന റൗണ്ടാനയാണ്‌ ഒരുനാള്‍ അധികൃതര്‍ പൊളിച്ചെടുത്തത്‌. ഉത്തരവാദബോധത്തിണ്റ്റെ കണികപോലും കാട്ടാതെ, കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ തീര്‍ത്ഥാടന അവലോകനയോഗത്തിലെ തീരുമാനത്തെ സമര്‍ത്ഥമായി അട്ടിമറിക്കുന്ന ലജ്ജിപ്പിക്കുന്ന നടപടിയാണ്‌ ഇതിലൂടെ വ്യക്തമായിരിക്കുന്നത്‌. റൗണ്ടാന പൊളിച്ചു മാറ്റിയതിലൂടെ കുറേ പോലീസുകാര്‍ വെയിലും ചൂടുമേറ്റ്‌ നിന്നിടത്തു നിന്നും കറങ്ങിയതല്ലാതെ മററൊരു ഗുണവും കഴിഞ്ഞ വര്‍ഷമുണ്ടായില്ല. എന്നാല്‍ റൗണ്ടാന പൊളിച്ചു നീക്കിയതു കൊണ്ട്‌ മറ്റാര്‍ക്കെങ്കിലും ഗുണമുണ്ടായോ എന്നു പറയണമെങ്കില്‍ ഐലണ്റ്റ്‌ പ്രത്യക്ഷപ്പെടുകതന്നെ വേണമെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. ഏതായാലും എരുമേലി ടൗണില്‍ റൗണ്ടാനയോ ഐലണ്റ്റോ ഒന്നു വേണം. അതു സ്ഥാപിക്കുന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുള്ളതായി നാട്ടുകാര്‍ക്കും അറിവില്ല. എന്നാല്‍ പൊതുമരാമത്തു വകുപ്പിനെക്കൊണ്ട്‌ മറ്റാരെങ്കിലും ചെയ്യിപ്പിക്കാതിരിക്കുന്നതാണോ എന്നു വ്യക്തമായി പറയേണ്ടതും പണി ചെയ്യിക്കുന്ന മരാമത്ത്‌ തന്നെയാണ്‌. ഇനി വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വലിയ അപകടങ്ങള്‍ ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയാണെങ്കില്‍, അധികം വൈകാതെ അതു നടക്കുക തന്നെ ചെയ്യും. ഇതില്‍ ഏതാണ്‌ അഭികാമ്യം എന്നു തീരുമാനിച്ച്‌ ഉചിതമായത്‌ നടപ്പാക്കാനുള്ള ബാദ്ധ്യത പൊതുമരാമത്തു വകുപ്പിനാണ്‌. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്നു തന്നെയാണ്‌ ജനങ്ങളുടെ പ്രതീക്ഷയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by