Categories: Ernakulam

കെഎസ്‌ഇബി ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ വര്‍ദ്ധനവ്‌ പിന്‍വലിക്കണം: ബിജെപി

Published by

കൊച്ചി: ഉപഭോക്താക്കളില്‍ നിന്നും ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇനത്തില്‍ അന്യായമായതുക ഈടാക്കാനുള്ള കെഎസ്‌ഇബിയുടെ തീരുമാനത്തിനെതിരെ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ്‌ 7ന്‌ രാവിലെ 10.30ന്‌ കോമ്പറയിലെ കെഎസ്‌ഇബി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതിന്‌ ബിജെപി എറണാകുളം മണ്ഡലം കമ്മറ്റിയോഗം തീരുമാനിച്ചു.

ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റിയോഗം കെഎസ്‌ഇബി ഹാളില്‍ സംസ്ഥാന ജനറള്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌ മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മാരായ പ്രകാശ്‌ അയ്യര്‍, പി.ജി.അനില്‍കുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലിവിനയന്‍, നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റുമാരായ അഡ്വ.എം.എല്‍.സുരേഷ്കുമാര്‍, കെ.എസ്‌.ദിലീപ്കുമാര്‍, ശാരികഅജിത്ത്‌, സെക്രട്ടറിമാരായ പി.ജി.മനോജ്കുമാര്‍, പി.എസ്‌.ഷാജീവന്‍, ട്രഷറര്‍ കെ.അജിത്ത്‌ ജില്ലാ കമ്മറ്റി അംഗങ്ങളായ ജലജ ആചാര്യ, സി.ആര്‍.ഗോപിനാഥ പ്രഭു, എന്നിവര്‍ പ്രസംഗിച്ചു.

മഹിളാമോര്‍ച്ച ജില്ല സെക്രട്ടറി സന്ധ്യ ജയപ്രകാശ്‌, മോര്‍ച്ച കണ്‍വീനര്‍മാരായ, കെ.ബി.മുരളി, കെ.ആര്‍.രാജീവ്‌, ടി.സി.മഹേഷ്‌ ചേരാനെല്ലൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ശെല്‍വരാജ്‌, വി.ഉപേന്ദ്രനാഥ പ്രഭു, എച്ച്‌.ദിനേശ്‌, വി.വെങ്കിടേശ്വരഷേണായ്‌ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by