Categories: India

ഭീകരവാദത്തോടുള്ള പാക്‌ നിലപാടില്‍ മാറ്റമെന്ന്‌ നിരുപമറാവു

Published by

ന്യൂദല്‍ഹി: ഭീകരവാദം നേരിടുന്നതില്‍ പാക്കിസ്ഥാന്റെ നിലപാടില്‍ മാറ്റമുണ്ടായതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു അറിയിച്ചു.

ഈ പ്രശ്നത്തില്‍ പാക്കിസ്ഥാന്റെ വീക്ഷണത്തില്‍ മാറ്റമുണ്ടായതായി സിഎന്‍എന്‍ ഐബിഎന്‍ ടിവിയിലെ ഒരു പരിപാടിയില്‍ അവര്‍ അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാന്റെ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടായതായി ഈ സന്ദര്‍ശനത്തില്‍ അനുഭവപ്പെട്ടോ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കേവയാണ്‌ അവര്‍ ഇങ്ങനെ പ്രതികരിച്ചത്‌.

ഈ ബന്ധത്തില്‍ വരുന്ന രാജ്യാന്തര വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന പാക്കിസ്ഥാന്റെ നിര്‍ദ്ദേശത്തിനര്‍ത്ഥം നാം ടാക്സ്‌ ഒഴിവാക്കി കള്ളപ്പണം നിക്ഷേപിക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്കും കള്ളനോട്ടുകളിലേക്കും ഭീകരവാദത്തിന്റെ എല്ലാ വശങ്ങളിലേക്കും ശ്രദ്ധ തിരിക്കണമെന്നാണ്‌. ഇത്‌ ചര്‍ച്ചയിലെ ഒരു വികാസമായി താന്‍ കണക്കാക്കുന്നു, റാവു പറഞ്ഞു.

പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഭരണകൂടവും ഭീകരവാദികളുമായുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുമെന്ന്‌ താന്‍ കരുതുന്നില്ലെന്നും അവര്‍ അറിയിച്ചു. ചിക്കാഗോ കോടതിയില്‍ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ഡേവിഡ്‌ ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ അദ്ദേഹം അങ്ങനെ പറയുമെന്ന്‌ താന്‍ ധരിക്കുന്നത്‌ അയഥാര്‍ത്ഥ്യമാണ്‌ എന്നവര്‍ അറിയിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by