Categories: Kasargod

റെയില്‍വെ സ്റ്റേഷനുകളിലെ വിലവിവരപ്പട്ടിക നോക്കുകുത്തിയായി മാറുന്നു

Published by

കാഞ്ഞങ്ങാട്‌: റെയില്‍വെ സ്റ്റേഷനില്‍ കാണ്റ്റീനുകളില്‍ നിന്നും ടീ സ്റ്റാളുകളില്‍ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില വിവരം സൂചിപ്പിക്കുന്നതിന്‌ സ്ഥാപിച്ച റെയില്‍വെയുടെ ബോര്‍ഡുകള്‍ നോക്കുകുത്തികളായി മാറുന്നു. റെയില്‍വെ സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്ന വിലകളല്ല ബോര്‍ഡില്‍ സൂചിപ്പിച്ചിരിക്കുന്നത്‌. റെയില്‍വെ വില വിവര പട്ടിക നിര്‍ബന്ധമായും പാലിക്കപ്പെടണമെന്ന്‌ കര്‍ശന നിയമം മൂന്ന്‌ വര്‍ഷം മുമ്പ്‌ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഏകീകരണമില്ലാത്ത വിലയാണ്‌ റെയില്‍വെ സ്റ്റേഷനുകളില്‍ നടപ്പിലാക്കുന്നത്‌. ജില്ലയിലെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും സ്ഥാപിച്ച ടീ സ്റ്റാളുകളില്‍ ഇപ്പോള്‍ ഈടാക്കുന്ന വില ബോര്‍ഡില്‍ കാണുന്നതിണ്റ്റെ ഇരട്ടിയോളമാണ്‌. 150 ഗ്രാം ചായയ്‌ക്ക്‌ 3 രൂപയാണ്‌ ബോര്‍ഡിലെങ്കില്‍ വില്‍പനവില 5 രൂപയാണ്‌. പൊടിച്ചായയ്‌ക്ക്‌ 4 രൂപയാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. എന്നാല്‍ വാങ്ങുന്നത്‌ 8 രൂപയ്‌ക്കാണ്‌. കുടിവെള്ളം 1 ലിറ്ററിന്‌ 12 രൂപയാണ്‌ നിശ്ചിത വിലയെങ്കില്‍ 15 രൂപയാണ്‌ ഈടാക്കുന്നത്‌. 30 ഗ്രാമുള്ള ബോണ്ടക്ക്‌ 5 രൂപയും 40 ഗ്രാം തൂക്കമുള്ള ഉഴുന്നു വടക്ക്‌ 5 രൂപയും ദോശയ്‌ക്ക്‌ 60 ഗ്രാമിന്‌ 6 രൂപയുമാണ്‌ ബോര്‍ഡിലെ വില. സമൂസ, പഴം പൊരി, ഇഡ്ഡലി എന്നിവയുടെ വില രേഖപ്പെടുത്തിയിട്ടില്ല. 30 ഗ്രാമുള്ള ചപ്പാത്തിക്ക്‌ വില 3 രൂപയാണ്‌. എന്നാല്‍ റെയില്‍വെ നിശ്ചയിച്ച തൂക്കത്തിലും, വിലയ്‌ക്കും സാധനങ്ങള്‍ ലഭിക്കുന്നില്ല എന്നാണ്‌ ഉപഭോക്താക്കുളുടെ പരാതി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്നതായും ആരോപണമുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts