മുംബയ്: മിഡ് ഡേ പത്രത്തിന്റെ മുതിര്‍ന്ന ക്രൈം റിപ്പോര്‍ട്ടര്‍ ജ്യോതിര്‍മയി ഡേയെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന വിനോദ് ചേമ്പൂറിനെ മുംബൈ പോലീസ് അറസ്റ്റു ചെയ്തു.
വിനോദാണ് ഡേയെ വെടിവച്ചവര്ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയതും, ഡേയെ തിരിച്ചറിയാന്‍ സഹായിച്ചതും ഇയാളാണെന്നാണ് പോലീസ് സംശയിക്കുന്നു. അതേസമയം വിനോദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ നല്കുന്ന വിവരം.
ജൂണ്‍ 11നാണ് ജെ.ഡേ ഛോട്ടാ രാജന് സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് വിനോദ് ചെമ്പൂരിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതെന്ന് കരുതുന്നു.
ജൂണ്‍ 11 ന് ഉച്ചയ്ക്ക് 3.30ന് പവായിലെ സ്വന്തം വസതിക്ക് സമീപം വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ജെ.ഡെയെ പുറകില്‍നിന്ന് വെടി വയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: