തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന ആര്. ബാലകൃഷ്ണപിള്ളയ്ക്കു വീണ്ടും പരോള്‍ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. ശിക്ഷാ കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയ ആള്‍ക്കു 30 ദിവസത്തെ സാധാരണ പരോളിന് അവകാശമുണ്ട്.
ചില പ്രത്യേക കേസുകളില്‍ ശിക്ഷയുടെ മൂന്നിലൊന്നു പൂര്‍ത്തിയാക്കിയാല്‍ സാധാരണ പരോള്‍ അനുവദിക്കാമെന്ന കീഴ് വഴക്കമുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടിയാണു പരോളിനായി പിള്ള ജയില്‍ അധികൃതരെ സമീപിച്ചത്.
45 ദിവസത്തെ അടിയന്തര പരോള്‍ പിള്ള നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: