Categories: India

ബീഹാറില്‍ 11 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു

Published by

പാറ്റ്‌ന: ബീഹാറില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ 11 ഗ്രാമീണരെ വിട്ടയച്ചു. മുന്‍ഗര്‍ ജില്ലയിലെ കരേലി വില്ലേജിലുള്ളവരെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്. ബന്ദികളെ ബസ് രഹ-ചോര്‍മര വനത്തിലാണു വിട്ടയച്ചത്.

ആറുമണിക്കൂര്‍ ശേഷമാണ് മാവോവാദികള്‍ ഗ്രാമീണരെ മോചിപ്പിച്ചത്. ഗ്രാമീണര്‍ സുരക്ഷിതരായി വീട്ടിലെത്തിയെന്ന് ഡി.ഐ.ജി നീല്‍മണി അറിയിച്ചു. കഴിഞ്ഞദിവസമാണ് സൈനികുടെ വേഷത്തിലെത്തിയ മാവോവാദികള്‍ രണ്ടു പോലീസുകാരുള്‍പ്പടെ ആറുപേരെ കൊലപ്പെടുത്തിയ ശേഷം 11 പേരെ തട്ടിക്കൊണ്ടുപോയത്. ഇവരെ സൈനികര്‍ പിന്തുടര്‍ന്നെങ്കിലും രക്ഷിക്കാനായില്ല.

മാവോയിസ്റ്റുകള്‍ക്കെതിരേ സി.ആര്‍.പി.എഫും പോലീസിലെ പ്രത്യേക ദൗത്യസംഘവും തെരച്ചില്‍ നടത്തുന്ന സ്ഥലമാണിത്. ഭഗല്‍പുര്‍ മേഖല ഐ.ജിയും മുന്‍ഗര്‍ ഡി.ഐ.ജിയുമാണ് ദൗത്യത്തെ സംഘത്തെ നയിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by