കണ്ണൂറ്: സ്വീഡനിലെ ഗോത്തന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയും അഞ്ചരക്കണ്ടി ഇണ്റ്റിഗ്രേറ്റഡ് ക്യാമ്പസ്സും അടുത്ത നാലു വര്‍ഷക്കാലം വിവിധ മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്ന സഹകരണ കരാരില്‍ ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ ഒപ്പുവെച്ചായി മാനേജിങ്ങ് ഡയരക്ടര്‍ ഡോ.എം.എ.ഹാഷിം പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥി, അധ്യാപക വിനിമയം, സംയുക്ത ഗവേഷണം, പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും മറ്റ് അക്കാദമിക് വിവരങ്ങളുടെയും കൈമാറ്റം എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ. നാലു വര്‍ഷത്തേക്കാണ് കരാര്‍. മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടക്കം ഏഴ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയില്‍ ൩൦ പിജി, ഡിഗ്രി, ഡ്പ്ളോമ കോഴ്സുകളും അഞ്ചരക്കണ്ടിയിലുണ്ട്. എഐസിടിഏഇ അംഗീകരിച്ച ഉത്തരമലബാറിലെ ഏക ഇണ്റ്റഗ്രേറ്റഡ് ക്യാമ്പസ്സാണിത്. സിവില്‍, ഇലക്ട്രോണിക്സ് ആണ്റ്റ് കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രിക്കല്‍ ആണ്റ്റ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനിയറിങ്ങ് വിഭാഗങ്ങളില്‍ ബി.ടെക് ബിരുദ പഠനത്തിനുള്ള പ്രവേശന നടപടി തുടങ്ങിക്കഴിഞ്ഞു. ഓരോ ശാഖയിലും ൬൦ വീതം സീറ്റാണുള്ളത്. കണ്ണൂറ് സര്‍വ്വകലാശാലയുമായാണ് അഫിലിയേഷന്. ൫൦ ശതമാനം മാര്‍ക്കോടെ ഡിപ്ളോമ പാസ്സായവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനത്തിന് അപേക്ഷിക്കാം. പ്ളസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ, സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉടമസ്ഥരായ പ്രസ്റ്റീജ് എഡുക്കേഷണല് ട്രസ്റ്റ് നല്കി വരുന്ന സ്കോളര്‍ഷിപ്പ് പുതിയ പ്രവേശനത്തിലും തുടരും. വിശദ വിവരങ്ങള്‍ ൯൪൪൬൦൧൨ ൪൦൦ എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കുമെന്നും മാനേജിങ്ങ് ഡയരക്ടര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.കൃഷ്ണന്, മീഡിയാ മാനേജര്‍ പി.കെ.പ്രേമരാജന്‍, അഡ്മിഷന് ഓഫീസര്‍ കെ.ബിജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: