ലണ്ടന്‍: ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണും പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫലി സര്‍ദാരിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അല്‍-ക്വയ്ദയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന് കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇതാണ് അല്‍-ക്വയ്ദയ്ക്കെതിരെ പോരാടാനുള്ള നിര്‍ണ്ണായക സമയമെന്ന് കാമറൂണ്‍ അഭിപ്രായപ്പെട്ടു. ലാദന്റെ മരണശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ഭീകരവാദത്തിനെതിരെ ആഗോളതലത്തിലുള്ള കൂട്ടായ്മവേണമെന്നും ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഭീകരതയ്ക്കെതിരെ പാക്കിസ്ഥാന് നടത്തുന്ന പോരാട്ടങ്ങളെ ബ്രിട്ടന് അഭിനന്ദിക്കുക്കയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: