ഇരിങ്ങാലക്കുട: പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയാട്ട മഹോത്സവമായി ആചരിക്കുന്നു. ഗുരുവിന്റെ ചമദിനമായ ഇന്നലെ മുതല്‍ 8വരെ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകമാണ് അര ങ്ങേറുന്നത്.
ഗുരു അമ്മന്നൂര്‍ ആട്ടകഥയെഴുതി പൂര്‍ണമായും രംഗത്ത് അവതരിപ്പിച്ച നാടകമാണിത്. ഇന്നലെ വൈകിട്ട് അമ്മനൂര്‍ ഗുരുകുലം പ്രസിഡണ്ട് അമ്മനൂര്‍ കുട്ടന് ചാക്യാരുടെ ഗുരുവന്ദനത്തോടെ അനുസ്മരണ സമ്മേളനം നടന്നു. എം.എല്‍.എ തോമസ് ഉണ്ണിയാടന് സമ്മേളനം ഉദ്ഘാടനം ചെയതു. നഗരസഭാ ചെയര്‍ പെഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. കൂടിയാട്ടം കേന്ദ്രം ഡയറക്ടര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. നടന കൈശകി ഡയറക്ടര്‍ നിര്‍മ്മല പണിക്കര്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.പി.എസ്സ് ജാതവേദന്‍ നമ്പൂതിരി, കെ.വി.ചന്ദ്രന്, കെ. ശ്രീനിവാസന്, രാജി സുരേഷ്, കലാമണ്ഡലം രാജീവ്, കെ.പി.നാരായണന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സൂരജ് നമ്പ്യാര്‍ വേഷമിട്ട പര്‍ണ്ണശാലാങ്കം ഒന്നാംഭാഗം നടന്നു. ഇന്ന് വൈകീട്ട് 5.30ന് ചൂഡാമണിയിലെ രംഗപാഠത്തില്‍ ഡൊ:കെ.ജി.പൗലോസ് പ്രഭാഷണം നടത്തും.തുടര്‍ന്ന് പര്ണ്ണശാങ്കം കുടിയാട്ടം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: