കോടാലി : മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ, കോരേച്ചാല്‍ പ്രദേശത്ത് ഇന്നലെ രാത്രിയില്‍ വിവിധ വീടുകളില്‍ നിന്നായി അജ്ഞാതജീവി നാല് ആടുകളെ കൊന്നു.ഒരാടിന് കടിയേറ്റു. ചെമ്പുച്ചിറ മാളിയേക്കല്‍ കൊച്ചപ്പന്റെ രണ്ടാടുകളും കൊരേച്ചാല്‍ പണിക്കാടന്‍ കൃഷ്ണന്റെ വീട്ടിലെ ഒരാടുമാണ് ജീവികളുടെ ആക്രമണത്തില്‍ ചത്തത്. കൊച്ചപ്പന്റെ രണ്ടാടുകളേയും പകുതിയിലധികം ഭക്ഷിച്ച നിലയിലാണ്. കൃഷ്ണന്റെ ആടിനെ കടിച്ചുകൊന്നെങ്കിലും വീട്ടുകാര്‍ എഴുന്നേറ്റതിനാല്‍ ഉപേക്ഷിച്ചുപോയി. തൊട്ടടുത്ത കൊളങ്ങരപറമ്പില്‍ ശ്രീനിവാസന്റെ ആടിനെ പിടികൂടിയെങ്കിലും ഗൃഹനാഥന് ഓടിയെത്തിയപ്പോള്‍ ജീവികള്‍ ഓടിരക്ഷപ്പെട്ടു. ഏകദേശം പട്ടിയോളം വലിപ്പമുള്ള നീണ്ടവാലുള്ള പൂച്ചവര്‍ഗ്ഗത്തില്‍പ്പെട്ട മൂന്നു ജീവികളെയാണ് കണ്ടതെന്ന് ഇയാള്‍ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് അടുത്ത പ്രദേശമായ നൂലുവള്ളിയില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലും സമാനമായ തീരിയില്‍ ആടിനെ കോന്നിരുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.എം.പ്രഭുവിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും ദിവസം മുമ്പ് പാലപ്പിള്ളിയില്‍ പുലിയിറങ്ങി മൂരിക്കുട്ടിയെ കോന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: