തലശ്ശേരി: മണി ചെയിന്‍ തട്ടിപ്പ് ശൃംഖലയില്‍ പെട്ട ടൈക്കൂണ്‍ എംപയര്‍ ഇണ്റ്റര്‍നാഷണല്‍ കമ്പനി ൧൦൦ കോടി വെട്ടിച്ച കേസില്‍ തലശ്ശേരി സ്റ്റേഷനിലെ ഒരു പോലീസുകാരന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി അറിയുന്നു. പയ്യോളിയിലെ ൬ പേരെ അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിണ്റ്റെ വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിണ്റ്റെ അടിസ്ഥാനത്തിലാണ് പോലീസുകാരണ്റ്റെ പങ്ക് വ്യക്തമായത്. മെഡിക്കല്‍ ലീവിലായ ഇയാള്‍ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെടുമെന്നാണറിയുന്നത്. ചെന്നൈയിലാണ് ടൈക്കൂണിണ്റ്റെ ആസ്ഥാനം. ജില്ലയില്‍ വളരെയധികം പേര് തട്ടിപ്പിനിരയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: