തലശ്ശേരി: ജൈവവസ്തുക്കള്‍ മാത്രമുപയോഗിച്ച് കൃഷി ചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അതിണ്റ്റെ പ്രഥമ ഘട്ടമെന്ന നിലയില്‍ കാസര്‍കോടിനെ ജൈവ ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായും കൃഷി മന്ത്രി കെ.പി.മോഹനന് പറഞ്ഞു. തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂണിയന് പ്രൊവിന്‍സ് അഗ്രിസിസ്റ്റം, തദ്ദേശ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സഹകരണ സംഋദ്ധി പദ്ധതി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഇ.നാരായണന് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഗിരീഷ്കുമാര്‍, വി.കെ.പീതാംബരബാബു, കാരായി രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: