മട്ടന്നൂറ്‍: നടുവനാട് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. എസ്ഡിപിഐ ഓഫീസിന് നേരെ സിപിഎം ബോംബേറ്. നടുവനാട് കാളാന്തോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐ ഓഫീസിന് നേരെ ഇന്നലെ പുലര്‍ച്ചെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. ബോംബേറില്‍ ഓഫീസിണ്റ്റെ വാതില്‍ തകരുകയും മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്ത് മേഖലയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. നടുവനാട്, 21-ാം മെയില്‍ എന്നിവിടങ്ങളില്‍ എസ്ഡിപിഐ ഇന്നലെ ഹര്‍ത്താലാചരിച്ചു. ഏതാനും മാസം മുമ്പ് നടുവനാട് മേഖലയില്‍ എസ്ഡിപിഐ-സിപിഎം സംഘം ഏറ്റുമുട്ടിയിരുന്നു. ഇതിണ്റ്റെ തുടര്‍ച്ചയാണ് ഇന്നലെയുണ്ടായ അക്രമം. നാട്ടിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ മേഖലയില്‍ സിപിഎം-എസ്ഡിപിഐ സംഘം അഴിഞ്ഞാടുകയാണ്. ബോംബേറിനെ തുടര്‍ന്ന് മേഖലയില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. റെയ്ഡ് പ്രഹസനമാണെന്നും അക്രമികളെ സംരക്ഷിക്കുന്ന നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: