ല്‍കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ പലരും ഇപ്പോഴും സര്‍ക്കാര്‍ ലിസ്റ്റിന് പുറത്താണെന്ന് കണ്ടെത്തല്‍. അര്‍ഹതപ്പെട്ടവരില്‍ പലര്‍ക്കും സര്‍ക്കാരിണ്റ്റെ സഹായം ലഭിക്കുന്നില്ല. ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് തന്നെ വ്യക്തമായ മേല്‍വിലാസത്തിണ്റ്റെ അഭാവത്തില്‍ സഹായം ലഭിക്കുന്നുമില്ല. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിണ്റ്റെ നേതൃത്വത്തില്‍ ൧൮ പേരടങ്ങുന്ന എം.എസ്.ഡബ്ള്യു വിദ്യാര്‍ത്ഥികള്‍ നടത്തിയ കൗണ്‍സിലിങ്ങിനോടനുബന്ധിച്ചുള്ള സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മുളിയാര്‍ പഞ്ചായത്തില്‍ പത്തു ദിവസമായി നടത്തിവരുന്ന കൗണ്‍സിലിങ്ങില്‍ സ്ത്രീ സംബന്ധമായ പല വിവരങ്ങളും ഇവര്‍ക്ക് കണ്ടെത്താനായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളെല്ലാം ക്രോഡീകരിച്ച് ഡബ്ള്യു എം സി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനത്തിണ്റ്റെ ഭാഗമായാണ് കൗണ്‍സിലിങ്ങിനും സര്‍വ്വേയ്‌ക്കും ഡബ്യൂ എം.സി.നേതൃത്വം നല്‍കിയത്. രണ്ട് ആംബുലന്‍സുകളും ഡബ്യൂ എം.സി രോഗബാധിതരുടെ ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്നു. അതോടൊപ്പം മുളിയാര്‍ പഞ്ചായത്തിലെ ൩൫ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും നല്‍കിവരുന്നുണ്ട്. കൗണ്‍സിലിങ്ങ് പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുപോകുന്നവര്‍ക്ക് ഹോട്ടല്‍ സിറ്റിടവറില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ഇ.ഇ.അബ്ദുല്ല അനുമോദന പത്രങ്ങള്‍ വിതരണം ചെയ്തു. ഡബ്ള്യു എം.സി.ജില്ലാ യൂണിറ്റ് ചെയര്‍മാന്‍ എന്‍.എ.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പ്രസ്ക്ളബ്പ്രസിഡണ്ട് വിനോദ് ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ഡബ്യൂ എം.സി.ജില്ലാ യൂണിറ്റ് സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്, ബി.അഷ്‌റഫ്, അബ്ബാസ് മുതലപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: