ബദിയഡുക്ക: പറ്‍ ഡാല നവജീവന്‍ ഹയര്‍ സെക്കണ്റ്റെറി സ്കൂളില്‍ റാഗിംഗിനു ഇരയായ പെണ്‍കുട്ടി പ്രിന്‍സിപ്പാലിനു നല്‍കിയ പരാതി പ്രിന്‍സിപ്പാല്‍ ബദിയഡുക്ക പോലീസിനു കൈമാറി. മൂന്നാംവര്‍ഷ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പരാതി നല്‍കിയത്. പരാതിയില്‍ പറയുന്നത് ഇങ്ങനെ ക്ളാസ്സിലേക്ക് വരുന്നതിനിടയില്‍ തന്നെ നാലു പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ വളഞ്ഞു വച്ചു. തുടര്‍ന്ന് ദ്വാരമുള്ളൊരു ബലൂണ്‍ ഊതി വീര്‍പ്പിക്കാന്‍ പറഞ്ഞു. അതിനു തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് തന്നെ പൊക്കിയെടുത്ത് കസേരയില്‍ ഇരുത്തി. ഇതിനിടയില്‍ കസേരയ്‌ക്കു സമീപത്തുണ്ടായിരുന്ന കുപ്പിച്ചില്ലുകള്‍ കാലില്‍ കൊണ്ടു മുറിഞ്ഞു. അതേസമയം പെര്‍ഡാല സ്കൂളില്‍ ഉണ്ടായ റാഗിംഗ് സംഭവവുമായി ബന്ധപ്പെട്ട് ബദിയഡുക്ക ടൗണില്‍ നാട്ടുകാരുടെ കൈയേറ്റത്തിനു ഇരയായ ഒരു പ്ളസ്ട വിദ്യാര്‍ത്ഥിയും പ്രിന്‍സിപ്പാലിനു പരാതി നല്‍കി. ഈ പരാതിയും ബദിയഡുക്ക പോലീസിനു കൈമാറിയതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. റാഗിംഗിനെച്ചൊല്ലി ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പെര്‍ഡാല ഹയര്‍ സെക്കെണ്റ്ററി സ്കൂളിലെ ഹയര്‍ സെക്കണ്റ്ററി വിഭാഗം ജൂലൈ അഞ്ചുവരെ അടച്ചിട്ടു. അഞ്ചിനു രക്ഷാകര്‍തൃസമിതി യോഗം വിളിച്ചിട്ടുമുണ്ട്. അതേസമയം ബദിയഡുക്ക ടൗണിലെ ഒരു ട്യൂട്ടോറിയലിനു പ്രശ്നത്തില്‍ പങ്കുണ്ടെന്ന് വ്യാപകമായി ആരോപണമുയര്‍ന്നു. വിവിധ ക്ളാസ്സുകളിലെ ട്യൂഷനൊപ്പം പ്ളസ്ടു ക്ളാസ്സുകളും ഇവിടെ നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കൊല്ലം പ്ളസ്ടുവിനു കുട്ടികള്‍ കുറഞ്ഞതിരുന്നതിനാല്‍ അടച്ചുപൂട്ടലിണ്റ്റെ വക്കത്തായിരുന്നുവെന്നും സംസാരമുണ്ട്. റാംഗിംഗിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നവജീവന്‍ സ്കൂള്‍ പ്ളസ്ടു ക്ളാസ്സുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടതിനുശേഷം വൈകിട്ട് ഒരു പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ൩൦ഓളം പേര്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലുമായി വാക്കേറ്റമുണ്ടായതായി സംസാരമായിട്ടുണ്ട്. മാന്യമായി നടന്നുവന്ന സ്കൂളില്‍ പ്രാകൃതമായ റാഗിംഗ് നടത്തിയവരാരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: