Categories: World

ഗദ്ദാഫിക്കെതിരായ അറസ്റ്റ് വാറണ്ട് ലിബിയന്‍ സര്‍ക്കാര്‍ തള്ളി

Published by

ട്രിപ്പോളി: ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫിക്കെതിരേ രാജ്യാന്തര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ലിബിയന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇത്തരമൊരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ രാജ്യാന്തര കോടതിക്കു നിയമപരവും ധാര്‍മികമായും അധികാരമില്ലെന്നു ലിബിയന്‍ നീതിന്യായമന്ത്രി മുഹമ്മദ് അല്‍ ഖാമൂദി വ്യക്തമാക്കി.

പാശ്ചാത്യ രാജ്യങ്ങളുടെ ചട്ടുകമായി ഐ.സി.സി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്കെതിരേ നടത്തിയ കുറ്റകൃത്യങ്ങള്‍ക്കാണ് ഗദ്ദാഫിക്കും മകന്‍ സെയ്ഫ് അലി ഇസ് ലാമിനും ലിബിയന്‍ ഇന്റലിജന്‍സ് തലവന്‍ അബ്ദുള്ള അല്‍ സെനൂസിയ്‌ക്കും എതിരേ ഐ.സി.സി വാറണ്ട് പുറപ്പെടുവിച്ചത്.

എന്നാല്‍ ഗദ്ദാഫിയും മകനും ലിബിയന്‍ സര്‍ക്കാരില്‍ യാതൊരുവിധ ഔദ്യോഗിക പദവികളും വഹിക്കുന്നില്ലെന്ന് മുഹമ്മദ് അല്‍ ഖാമൂദി അറിയിച്ചു.

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by