ന്യൂദല്‍ഹി: സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു.
സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ടു നല്‍കാമെന്നും കോടതിയില്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ അറിയിച്ചു.
എന്നാല്‍ പ്രവേശന പരീക്ഷ നടത്താന്‍ സമയം നീട്ടി നല്‍കാനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ചു. പ്രവേശന പരീക്ഷ വൈകിപ്പിക്കുന്നത് കൂടുതല്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്നതിനുള്ള മാനേജ്മെന്റുകളുടെ നീക്കത്തിന്റെ ഭാഗമാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ വ്യക്തമാക്കി.
കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: