Categories: World

കൊളംബിയയില്‍ സായുധസംഘം എട്ട്‌ പേരെ വധിച്ചു

Published by

ബൊഗോട്ട: ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കൊളംബിയയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ എട്ട്‌ പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക്‌ പരിക്കേറ്റു.

ദക്ഷിണ കൊളംബിയയിലെ നരീലോ മേഖലയിലാണ്‌ സംഭവം. പന്ത്രണ്ടോളം വരുന്ന അക്രമികളാണ്‌ വെടിവയ്‌പ്പ്‌ നടത്തിയത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും ആരെയും ഇതിവരെ അറസ്റ്റ്‌ ചെയ്യാനായിട്ടില്ലെന്നും പോലീസ്‌ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by