Categories: Kerala

ശ്രേയാംസ്‌കുമാറിന്റെ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിന് സ്റ്റേയില്ല

Published by

കൊച്ചി : എം.വി. ശ്രേയാംസ് കുമാര്‍ അനധികൃതമായി കൈവശംവച്ച വയനാട്ടിലെ കൃഷ്ണഗിരി എസ്റ്റേറ്റിലെ 16 ഏക്കര്‍ ഭൂമി സര്‍ക്കാരിനു തിരികെ നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

അതേസമയം സിംഗിള്‍ ബഞ്ച്‌ വിധിക്കെതിരെ ശ്രേയാംസ്‌ കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചീഫ്‌ ജസ്റ്റീസ്‌ ചെലമേശ്വര്‍, ജസ്റ്റീസ്‌ ആന്റണി ഡൊമിനിക്‌ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഫയലില്‍ സ്വീകരിച്ചു.

ഭൂമി പതിച്ചു നല്‍കണമെന്ന ശ്രേയാംസ് കുമാറിന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് ജഡ്ജി നിരസിച്ചിരുന്നു. വന്‍തോതില്‍ ഭൂമി സ്വന്തമായുള്ള പരാതിക്കാരന്‍ കൈവശഭൂമി പതിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരിനെ സമീപിച്ച നടപടിയെ സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.

ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത്‌ ഭൂരഹിതരായ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്‌. ഇതിനെതിരേ നല്‍കിയ ഹര്‍ജിയിലാണു വിധി സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ശ്രേയാംസ് കുമാര്‍ അനുമതി തേടിയെങ്കിലും കോടതി അനുവദിച്ചില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by