ന്യൂദല്‍ഹി : മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മൂന്നാറില്‍ രാഷ്ട്രീയക്കാരും കൈയേറ്റം നടത്തിയിട്ടുണ്ട്. എന്നാലിതു പാര്‍ട്ടി പിന്തുണയോടെയെന്ന് കരുതുന്നില്ലെന്ന് റവന്യൂ മന്ത്രി ദല്‍ഹിയില്‍ പറഞ്ഞു.
മൂന്നാറില്‍ കൈയേറ്റം വേലിയേറ്റവും വേലിയിറക്കവും പോലെയാണ്. മുന്‍ സര്‍ക്കാരും കൈയേറ്റത്തിനെതിരേ നടപടികളെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അയയ്ക്കും. എന്നാല്‍ നടപടികള്‍ തണുത്തു കഴിയുമ്പോള്‍ വീണ്ടും കൈയേറ്റം തുടരും. നടപടികള്‍ ഈ രൂപത്തില്‍ പോകുന്നതു കൊണ്ടു ഭീഷണി നിലനില്ക്കുന്നു. കഴിഞ്ഞ എട്ടുമാസമായി കൈയേറ്റം വര്‍ധിച്ചു. കുടില്‍ കെട്ടി വച്ചാണു കൈയേറ്റം. ഇതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴക്കെടുതിക്കുള്ള കേന്ദ്ര പദ്ധതിയില്‍ സംസ്ഥാനത്തെ ഉള്‍പ്പെടുത്താത്തതിനു കാരണം തേടുമെന്നും അദ്ദേഹമറിയിച്ചു. കാലവര്‍ഷക്കെടുതിയിലെ കേന്ദ്ര പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തതിന്റെ കാരണം അന്വേഷിക്കും. കണക്കു സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റിയോ എന്നു വേണ്ടിവന്നാല്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: