കാസര്‍കോട്: നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്നതിന് പൊതുജനങ്ങളും വ്യാപാരികളും സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു. മാലിന്യങ്ങള്‍ പരസ്യമായി റോഡിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയരുത്. നഗരസഭ മാലിന്യ നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയ സ്ഥലത്തു വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലുണ്ടാകുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ (മണ്ണില്‍ ലയിക്കുന്നവ), അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക്ക് മുതലായവ) പ്രത്യേകം പ്രത്യേകം ശേഖരിച്ച് ജൈവമാലിന്യങ്ങള്‍ നഗരസഭ ഏര്‍പ്പെടുത്തിയ ഡസ്ക് ബിന്നുകളില്‍ ദിസേന നിക്ഷേപിക്കുകയും അജൈവ മാലിന്യങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിക്കേണ്ടതും നഗരസഭ ആഴ്ച തോറും ഇവ ശേഖരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചവറോ മാലിന്യങ്ങളോ അവശിഷ്ടങ്ങളോ പൊതു സ്ഥലങ്ങളില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നവര്‍ക്കെതിരെ 2000 രൂപ പിഴ ചുമത്തും. മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: