തിരുവനന്തപുരം: കഴിഞ്ഞ ദിവസം എസ്.പിമാരെ സ്ഥലം മാറ്റി പോലീസില്‍ അഴിച്ചുപണി നടത്തിയ സര്‍ക്കാര്‍ വീണ്ടും പോലീസില്‍ ഒരു അഴിച്ചുപണി കൂടി നടത്തി. എസ്.ഐ മുതല്‍ മുകളിലോട്ടുള്ളവരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയായി എസ്.ശ്രീജിത്തിനെ സര്‍ക്കാര്‍ വീണ്ടും നിയമിച്ചു. ഡി.ജി.പി ജംഗ്പാംഗിയ്ക്ക് പോലീസ് ഹൗസിംഗ് കോര്പ്പറേഷന് എം.ഡിയായി നിയമിച്ചു. എ.ഡി.ജി.പി മുഹമ്മദ് യാസിനെ കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍ എം.ഡിയായും നിയമിച്ചു.
അതേസമയം എസ്.ഐ മുതല്‍ മുകളിലോട്ടുള്ളവര്‍ സ്വത്ത് വിവരം പരസ്യമാക്കണമെന്ന സുപ്രധാനമായ നിര്‍ദ്ദേശവും ഡി.ജി.പി നല്‍കിയിട്ടുണ്ട്. പൊലീസിലുള്ളവര്‍ നിയമവിരുദ്ധമായ പണമിടപാട് സ്ഥാപനങ്ങളില്‍ പങ്കാളിത്തം വഹിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളാണെന്ന ആരോപണത്തെത്തുടര്ന്നാണിത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളേക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ചും വിശദ വിവരം നല്‍കണം. വ്യക്തി ജീവിതം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു നിര്‍ദേശമെന്നു ഡി.ജി.പി വ്യക്തമാക്കി.
അനധികൃത പണമിടപാടു സ്ഥാപനങ്ങളില്‍ ഒരു തരത്തിലുളള പങ്കാളിത്തവും പോലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്താന്‍ പാടില്ലെന്ന കര്‍ശന താക്കീതും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: