തൃശൂര്‍: ജയില്‍ ജീവനക്കാരുടെ പ്രമോഷനുകള്‍ സംസ്ഥാനാടിസ്ഥാനത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ മേഖലാടിസ്ഥാനത്തിലാണ് നടക്കുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനോടുചേര്‍ന്ന് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അതീവ സുരക്ഷാ ജയിലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസ്, ജയില്‍, പോലീസ് എന്നിവയുടെ യൂണിഫോം ഏകീകരിക്കുന്നകാര്യം പരിഗണിക്കും. അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തണമെന്ന ആവശ്യം മറ്റു നാലു ഡിപ്പാര്‍ട്ടുമെന്റുകളുമായി താരതമ്യപ്പെടുത്തി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ സ്പെഷല്‍ സബ് ജയിലിനെ ജില്ലാ ജയിലായി ഉയര്‍ത്തും.
20 കോടി ചെലവിട്ടാണ് അതീവ സുരക്ഷാ ജയില്‍ സ്ഥാപിക്കുന്നത്. തടവുപുള്ളികളെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് ഗവണ്മെന്റ് പ്രത്യേക ശ്രദ്ധ ചെലുത്തും.
വനിതാ ജിയിലിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് അദ്ദേഹം നിര്‍വഹിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്ണന് ഭദ്രദീപം കൊളുത്തി. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ അദ്ധ്യക്ഷനായി. പി.സി. ചാക്കോ എംപി. മേയര്‍ ഐ.പി. പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്, ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്, കളക്്ടാര്‍ പി.ജി. തോമസ്, പോലീസ് കമ്മീഷണര്‍ പി. വിജയന്. ജയില്‍ അഡ്വൈസറി ബോര്‍ഡംഗങ്ങളായ ജോസ് മാറോക്കി, കെ. രാജന്, കൗണ്‍സിലര്‍ എം.സി. ഗ്രേസി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: